പാകിസ്താനിൽ തീർത്ഥാടനത്തിന് പോയ പഞ്ചാബ് സ്വദേശിനി മതംമാറി പാക് പൗരനെ വിവാഹം കഴിച്ചെന്ന് റിപ്പോർട്ട്. സരബ്ജീത്കൗർ എന്ന അമ്പത്തിരണ്ടുകാരിയാണ് മതംമാറി ഒരു പാക് പൗരനെ വിവാഹം കഴിച്ചത്. ......
കേന്ദ്ര ഭവന നഗര കാര്യവകുപ്പ് ഏര്‍പ്പെടുത്തിയ സിറ്റി വിത്ത് ബെസ്റ്റ് ഗ്രീന്‍ ട്രാന്‍സ്പോര്‍ട്ട് ഇനിഷ്യേറ്റീവ് അവാര്‍ഡ് കൊച്ചി മെട്രോയ്ക്കു ലഭിച്ചു. ഹരിയാനയിലെ ഗുരുഗ്രാമില്‍ നടന്ന അര്‍ബന്‍ മൊബിലിറ്റി ഇന്ത്യ കോണ്‍ഫ്രന്‍സിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ അവാര്‍ഡ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റ ഡയറക്ടര്‍മാരായ സഞ്ജയ്കുമാര്‍, ഡോ. ......
കൊച്ചി: കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ കൊച്ചി, കുമരകം ഉൾപ്പെടെ മറ്റ് നഗരങ്ങളിലടക്കം വിനോദ സഞ്ചാരികളെ കേന്ദ്രീകരിച്ച് ഓൺലൈൻ തട്ടിപ്പ് സംഘങ്ങൾ സജീവമായിരിക്കുന്നതായി കേരള ട്രാവൽ മാർട്ട് സൊസൈറ്റി (കെ.ടി.എം.) മുന്നറിയിപ്പ് നല്കി. പ്രധാനമായും പ്രമുഖ ഓൺലൈൻ ട്രാവൽ ഏജൻസി വെബ്സൈറ്റുകൾ വഴി റൂം ബുക്ക് ചെയ്യുന്നവരെ ലക്ഷ്യമിട്ടാണ് തട്ടിപ്പുകൾ നടക്കുന്നതെന്ന് കെ ടി എം പ്രസിഡന്റ് ജോസ് പ്രദീപ് ചൂണ്ടിക്കാട്ടി.
ടൂറിസം സീസൺ ആരംഭിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് കെ.ടി.എം അഭ്യർത്ഥിച്ചു. ബുക്കിംഗ് പൂർത്തിയാക്കിയ ശേഷം ഹോട്ടലിന്റെ റിസർവേഷൻ വിഭാഗത്തിൽ നിന്നാണെന്ന് തെറ്റിദ്ധരിപ്പിച്ച് അതിഥികളെ ഫോൺ വഴിയോ ഇമെയില്‍-വാട്സ്സാപ്പ് സന്ദേശങ്ങൾ വഴിയോ ബന്ധപ്പെട്ട് പണം തട്ടുന്നതാണ് ഇവരുടെ രീതി. ......
താരിഫ് നയത്തിൽ ഇളവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. താരിഫ് വർധനവിന് പിന്നാലെ രാജ്യത്ത് വിലക്കയറ്റം കൂടുകയും, ന്യൂയോർക്കിലെ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി നേരിടുകയും ചെയ്ത സാഹചര്യത്തിലാണ് ട്രംപ് താരിഫിൽ ഇളവ് വരുത്തുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവെച്ചത്. ......
കൊല്ലത്ത് ആഭിചാരക്രിയയുടെ മറവിൽ പതിനൊന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സിദ്ധൻ അറസ്റ്റിൽ. മുണ്ടയ്ക്കൽ സ്വദേശി ഷിനുവിനെയാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ......
കൊച്ചി: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടുപിടിക്കുമ്പോൾ സ്ഥാനാർത്ഥികളും മുന്നണികളും വോട്ടുറപ്പിക്കാൻ നെട്ടോട്ടമോടുകയാണ്. എന്നാൽ ഓടിനടന്ന് വോട്ട് ചോദിച്ചാൽ മാത്രം പോരാ, വോട്ടറുടെ മനസ്സ് കൂടി വായിച്ചറിയണം. ......
കൊച്ചി : ആഴക്കടലിൽ വൻകിട കപ്പലുകൾക്ക് മത്സ്യബന്ധനാനുമതി നൽകുന്ന കേന്ദ്ര സർക്കാരിൻറെ ചട്ടങ്ങൾ റദ്ദാക്കണമെന്ന് ജനത മത്സ്യ തൊഴിലാളി യൂണിയൻ (എച്ച് എം എസ് ) സംസ്ഥാന കൗൺസിലിയോഗം ആവശ്യപ്പെട്ടു.
ചട്ടങ്ങൾ നടപ്പിലാക്കിയാൽ ലക്ഷക്കണക്കിന് മത്സ്യത്തൊഴിലാളികളും, അനുബന്ധ തൊഴിലാളികളുംകടുത്ത പ്രതിസന്ധിയിലാകും. പുറം കടലിൽ വച്ച് തന്നെ വിദേശത്തേക്ക് ചരക്ക് കൈമാറ്റം
അനുവദിച്ചാൽ മത്സ്യ വ്യവസായവും പൂർണ്ണമായി ഇല്ലാതാകും. ......
ദോഹ:ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) അംഗരാജ്യങ്ങളിലുടനീളം ഒരൊറ്റ വിസയിലൂടെ യാത്ര സാധ്യമാക്കുന്ന ‘വൺ-സ്റ്റോപ്പ് ട്രാവൽ’ സംവിധാനത്തിന് ജിസിസി ആഭ്യന്തര മന്ത്രിമാർ ഔദ്യോഗിക അംഗീകാരം നൽകി. കുവൈത്തിൽ നടന്ന 42-ാമത് ജിസിസി ആഭ്യന്തര മന്ത്രിമാരുടെ യോഗത്തിന്റെ അവസാനം പുതിയ തീരുമാനം പ്രഖ്യാപിച്ചത്.
അടുത്ത മാസം
യുണൈറ്റഡ് അറബ് എമിറേറ്റ്സ്–ബഹ്റൈൻ ഇടയിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കും.പരീക്ഷണം വിജയകരമായാൽ സൗദി അറേബ്യ, ഖത്തർ, കുവൈത്ത്, ഒമാൻ ഉൾപ്പെടെ മറ്റു ജിസിസി അംഗരാജ്യങ്ങളിലേക്കും സംവിധാനം വ്യാപിപ്പിക്കും. ......
കോൺഗ്രസ്സിന്റെ കരുത്തനും പ്രശസ്തനുമായ മുഖ്യമന്ത്രിയാണ് കർണാടകത്തിലെ സിദ്ധരാമയ്യ. രണ്ടാംതവണയാണ് 2023ൽ അദ്ദേഹം മുഖ്യമന്ത്രി പദവിയിൽ എത്തിയത്.......